പോലീസ് ജോലിക്ക് ക്രിമിനലുകളെ വേണ്ട ; ഹൈക്കോടതി

കൊച്ചി : ക്രമിനല്‍ പശ്ചാതലമുളള ആളുകളെ ഒരുകാരണ വശാലും പോലീസ് ജോലിയില്‍ എടുക്കരുതെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം. ഇത്തരം ആളുകളെ പോലീസ് ട്രെയിനിങ്ങിനുപോലും എടുക്കരുതെന്നും കോടതി നിര്‍ദേശിക്കുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കാരണം കാണിക്കല്‍ നോട്ടീസ് പോലും നല്‍കാതെ പിരിച്ചുവിടാമെന്നും കോടതി നിരീക്ഷിച്ചു.

ക്രിമിനല്‍ കേസ്സില്‍ ഉള്‍പ്പെട്ടവരെ ഒഴിവാക്കി പിഎസ്‌സി തയ്യാറാക്കിയ രാങ്ക് ലിസ്റ്റിനെ ചോദ്യം ചെയ്ത് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ ഈ നിരീക്ഷണം.