പോലീസ്‌ പിരിശോധനയ്‌ക്കിടെ മദ്യപാനി സംഘത്തില്‍ നിന്നും വില്ലേജ്‌ ഓഫീസര്‍ ഓടി രക്ഷപ്പെട്ടു

Untitled-1 copyകോട്ടക്കല്‍: ദേശീയപാതക്കരികില്‍ ഓട്ടോയില്‍ മദ്യപിച്ച സംഘത്തിലെ രണ്ടുപേര്‍ പൊലീസ്‌ പിടിയില്‍. സംഘത്തിലുണ്ടായിരുന്ന തെന്നല വില്ലേജ്‌ ഓഫീസറും ഫീല്‍ഡ്‌ ഓഫീസറും കുതറിയോടി രക്ഷപ്പെട്ടു. മേലേകോഴിച്ചെനയില്‍ വില്ലേജ്‌ ഓഫീസിന്‌ സമീപം ഉച്ചക്ക്‌ ഒന്നോടെയാണ്‌ സംഭവം. ജില്ലാ പൊലീസ്‌ മേധാവിയുടെ പ്രത്യേക സ്‌്‌ക്വാഡാണ്‌ മദ്യപസംഘത്തെ നിരീക്ഷിച്ച്‌ പിടികൂടിയത്‌. നാലംഗസംഘത്തില്‍ പെട്ട ചേലേമ്പ്ര സ്വദേശികളായ കിഴക്കിനിയില്‍ അനില്‍കുമാര്‍(46), വെള്ളരി മാനാടന്‍കണ്ടി ചന്ദ്രന്‍(56) എന്നിവരെയാണ്‌ സ്‌ക്വാഡിനെ പിടിയില്‍ കുടുങ്ങിയത്‌. തെന്നല വില്ലേജ്‌ ഓഫീസര്‍ ഗോപാലകൃഷ്‌ണന്‍(48), ഫീല്‍ഡ്‌ ഓഫീസര്‍ മാര്‍ട്ടിന്‍(40) എന്നിവരാണ്‌ ഓടിരക്ഷപ്പെട്ടത്‌. ഓടുന്നതിനിടെ മാര്‍ട്ടിന്‍ തള്ളിയിട്ട്‌ കയ്യൊടിച്ച നമ്പിമഠത്തില്‍ കുഞ്ഞിമൊയ്‌തീന്‍ (75) കോട്ടക്കല്‍ സ്വകാര്യാശുപത്രിയില്‍ ചികില്‍സ തേടി. നാലുപേര്‍ക്കെതിരെയും കോട്ടക്കല്‍ പൊലീസ്‌ കേസെടുത്തു. പിടിയിലായ ചേലേമ്പ്ര സ്വദേശികള്‍ പൊലീസ്‌ കസ്റ്റഡിയിലാണ്‌. നേരത്തെ വില്ലേജ്‌ ഓഫീസില്‍ വൈകിയെത്തുന്ന പതിവാക്കിയ ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചിരുന്നു. കൈക്കൂലിയായാണ്‌ മദ്യം നല്‍കിയെതെന്നും സംശയമുണ്ട്‌.