പോലീസ്‌ തിരയുന്ന മൂന്നിയൂര്‍ സ്‌കൂളിലെ പ്രധാനഅധ്യാപിക ശമ്പളബില്‍ ഒപ്പിട്ടു പണം വാങ്ങി

MOONIYOOR MALABAIRINEWSതിരൂരങ്ങാടി ::അധ്യാപകനായ അനീഷ്‌ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച്‌ തിരയുന്ന മൂന്നിയൂര്‍ സ്‌കൂളിലെ പ്രധാന അധ്യാപിക സൂധ പി നായര്‍ ശമ്പളബില്‍ ഒപ്പിട്ടു പണം വാങ്ങിയ നടപടി വിവാദമാകുന്നു.

അനീഷ്‌ മാസ്റ്റര്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച്‌ സംഘം ഇവരെ അറസ്റ്റ്‌ ചെയ്യുന്നതിനായി സ്‌കൂളിലും ഇവര്‍ താമസിക്കുന്നിടത്തും എത്തിയിരുന്നു. ഇതേ തുടര്‍ന്ന്‌ ഇവര്‍ കഴിഞ്ഞ മാസം അവസാനം മുതല്‍ ഒളിവിലാണ്‌. ഇവരാണ്‌ മൂന്നിയൂര്‍ സ്‌കൂളിലെ ഏപ്രില്‍ മാസത്തെ ശമ്പളബില്‍ മെയ്‌ മാസം 7 തിയ്യതി ഒപ്പിട്ട്‌ തിരൂരങ്ങാടി സബ്‌ട്രഷറിയില്‍ സമര്‍പ്പിച്ചത്‌. ഈ ബില്ല്‌്‌ മെയ്‌ 10ന്‌ മാറി പണം പിന്‍വലിച്ചിട്ടുണ്ട്‌.

സ്‌കൂള്‍ രേഖകളില്‍ ഇവര്‍ കഴിഞ്ഞ ഏപ്രില്‍ 25ാം തിയ്യതി വരെ ലീവിലും പിന്നീട്‌ അനധികൃതമായി സ്‌കൂളില്‍ ഹാജരാകുന്നില്ലെന്നും ജില്ല വിദ്യഭ്യാസ ഓഫീസര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
വിദ്യഭ്യാസ വകുപ്പ്‌ മാര്‍ച്ച്‌ 31ന്‌ ഇവര്‍ക്ക്‌ നല്‍കിയ ചാര്‍ജ്ജ്‌ മെമ്മോക്ക്‌ ഏപ്രില്‍ 22 ന്‌ തിരുവനന്തപുരത്ത്‌ ഹാജരായി മറുപടി നല്‍കാന്‍ പൊതു ലിദ്യഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഈ ഹിയറിങ്ങിന്‌ ഇവര്‍ ഹാജരാകാതിരികുന്നതിനെ തുടര്‍ന്നാണ്‌ ഡിഡിഇ നേരിട്ടെത്തി സ്‌കൂളില്‍ പരിശോധന നടത്തിയത്‌.
മുന്നിയുരില്‍ ഉണ്ടെന്ന്‌ കാണിച്ചാണ്‌ ശന്വളബില്ലില്‍ ഒപ്പിട്ടിരിക്കുന്നത്‌. ഓഫീസില്‍ അനധികൃതമായി ഹാജരാകാതിരിക്കുകയും പ്രമാദമായ ഒരു കേസില്‍ പോലീസ്‌ തിരയുകയും ചെയ്യുന്ന ഒരാള്‍ സര്‍ക്കാരിന്റെ ഔദ്യോഗിക പദിവിയിലരുന്ന്‌ പണമിടപാടുകള്‍ നടത്തിയെന്നത്‌ അത്യന്തം ഗൗരവപൂര്‍ണ്ണമായി കുറ്റമാണെന്നാണ്‌ നിയമവിദഗ്‌ദരുടെ വിലയിരുത്തല്‍.
എന്നാല്‍ സ്‌കൂുളിലെ മാനേജരും പ്രധാന അധ്യാപികയും രണ്ട്‌ ക്ലര്‍ക്കുമാരും ലാബ്‌ അസിസ്റ്റന്‍ഡും, പ്യൂണും, രണ്ട്‌ അധ്യാപകരും ഒളിവില്‍ പോയതോടെ സ്‌കൂളിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ തന്നെ താളം തെറ്റിയിരിക്കുകയാണ്‌. പ്രധാന അധ്യാപിക ചാര്‍ജ്ജ്‌ കൈമാറത്തതു കാരണം അഡിമിഷന്‍ പോലും അവതാളത്തിലായിരിക്കുകായണ്‌. അഡ്‌മിഷന്‍ മെയ്‌ 18ലേക്ക്‌ മാറ്റിവെച്ചിരിക്കുകയാണ്‌. സ്‌കൂള്‍ വിട്ടുപോകുന്നവര്‍ക്ക്‌ ടിസി നല്‍കുന്നതുടള്‍പ്പെടയുള്ള പ്രവൃത്തികള്‍ നടക്കുന്നില്ല