പോലീസുകാരനെ വെട്ടി പരിക്കേല്‍പ്പിച്ചു

കുണ്ടറ:  പോലീസുകാരനെ മൂന്നംഗ സംഘംവെട്ടി പരിക്കേല്‍പ്പിച്ചു.കുണ്ടറ പോലീസ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ പടപ്പക്കര സ്വദേശി നിക്‌സണെയാണ് വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ചത്.
ആക്രമണത്തില്‍ നിക്‌സന്റെ അമ്മയ്ക്കും പരിക്കേറ്റു. ഇരുവരേയും കൊല്ലത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാറന്റ്് കേസുമായി ബന്ധപ്പെട്ടാണ് ആക്രമണമെന്നു കരുതുന്നു.

മുന്‍പും ഇവിടെ മണല്‍ മാഫിയയും സ്പരിറ്റ് ലോബിയും പോലീസിനെ ആക്രമിച്ചിട്ടുണ്ട്..