പോലീസുകാരനെ കൊലപ്പെടുത്തിയ കുപ്രസിദ്ധ കുറ്റവാളി ആട്‌ ആന്റണി പിടിയില്‍

Story dated:Tuesday October 13th, 2015,12 34:pm

aad-antony-350x184പാലക്കാട്‌: കൊല്ലത്ത്‌ പോലീസുകാരനെ കൊന്ന കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ കുപ്രസിദ്ധ കുറ്റവാളി ആട്‌ ആന്റണി പിടിയില്‍. പാലക്കാട്‌ ഗോപാലപുരത്തു വെച്ചാണ്‌ ഇയാള്‍ പിടിയിലായത്‌. കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ഇന്നു പുലര്‍ച്ചെയാണ്‌ ഇയാളെ പിടികൂടിയത്‌. മോഷണം, കൊലപാതകം എന്നിവയുള്‍പ്പടെ ഇരുനൂറിലധികം കുറ്റകൃത്യങ്ങളിലെ പ്രതിയാണ്‌. ആന്റണി വര്‍ഗ്ഗീസ്‌ എന്നാണ്‌ ഇയാളുടെ യഥാര്‍ത്ഥ പേര്‌.

2012 ജൂണ്‍ 25 ന്‌ കൊല്ലം പാരിപ്പള്ളിയില്‍ വാഹനപരിശോധനയ്‌ക്കിടെ ഒരു വാനില്‍ നിറയെ മാരകായുധങ്ങളുമായി വന്ന ആട്‌ ആന്റണിയെ കസ്‌റ്റഡിയില്‍ എടുക്കുകയും, ജീപ്പില്‍ കയറ്റുന്നതിനിടയില്‍ എ എസ്‌ ഐ ജോയി, ഡ്രൈവര്‍ മണിയന്‍ പിള്ള എന്നിവരെ കുത്തി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ മണിയന്‍ പിള്ളയെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അദേഹം മരിച്ചിരുന്നു.

കേരള പോലീസിന്റെ ചരിത്രത്തിലെ ഏറ്റവും നല്ല കുറ്റാന്വേഷണ രീതിയാണിതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല പ്രതികരിച്ചു. എല്ലാ പോലീസുകാരയും അഭിനന്ദിക്കുകയും ചെയ്‌തു.