പോപ്പ് ഗായിക വിറ്റ്‌നി ഹൂസ്റ്റണെ അന്തരിച്ചു

ലോസാഞ്ജലസ്: പോപ്പ് ഗായിക വിറ്റ്‌നി ഹൂസ്റ്റണെ(48) അന്തരിച്ചു. ലോസാഞ്ജലസിലെ ബെവര്‍ലി ഹില്‍ട്ടണ്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയിലായിരുന്നു ഇവരെ കണ്ടത്തിയത്. മരണ കാരണത്തെ കുറിച്ച് ഇതുവരെ വ്യക്തമായ വിവരം ലഭിച്ചട്ടില്ല. ആറു തവണ ഗ്രാമി അവാര്‍ഡും രണ്ടു തവണ എമ്മി അവാര്‍ഡുമുള്‍്‌പ്പെടെ മൊത്തം 415 അവാര്‍ഡുകള്‍ കരസ്ഥമാക്കിയിട്ടുള്ളട്ടുള്ള ഗായികയാണ് വിറ്റ്‌നി. ഇതിനുപുറമെ ഗിന്നസ് റെക്കാഡും ഇവരുടെ പേരിലുണ്ട്.

മയക്കുമരുന്നുകള്‍ക്ക് അടിമയായിരുന്നു.

1963 ആഗസ്ത് ഒമ്പതിന് ന്യൂജേഴ്‌സിയിലെ നെവാര്‍ക്കില്‍ ജനിച്ച വിറ്റ്‌നി 1977ല്‍ 14-ാംമത്തെ വയസിലാണ് ഗായികയാകുന്നത്. ‘ഐ വില്‍ ആള്‍വെയ്‌സ് ലവ് യു, ദ ബോഡിഗാര്‍ഡ് എന്നിവയാണ് വിറ്റ്‌നിയുടെ പ്രശസ്ത ആല്‍ബങ്ങള്‍.

ഇന്ന് രാത്രി ലോസാഞ്ജലസില്‍ നടക്കുന്ന ഗ്രാമി അവാര്‍ഡ് ചടങ്ങില്‍ പങ്കെടുക്കാന്‍ ലോസാഞ്ജലസില്‍ എത്തിയതായിരുന്നു വിറ്റ്‌നി.