പോപ്പുലര്‍ ഫ്രണ്ട്‌ ഡേ

parappanangadi pressപരപ്പനങ്ങാടി: നാനാത്വത്തില്‍ ഏകത്വം എന്ന സന്ദേശമുയര്‍ത്തി പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യ പോപ്പുലര്‍ ഫ്രണ്ട്‌ ഡേ ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ല(വെസ്റ്റ്‌) കമ്മിറ്റി പരപ്പനങ്ങാടിയില്‍ ഏതകാ മാര്‍ച്ചും പൊതുജന റാലിയും പൊതു സമ്മേളനവും നടത്തുമെന്ന്‌ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ചടങ്ങില്‍ പോപ്പുലര്‍ ഫ്രണ്ട്‌ ദേശീയ സമിതി അംഗം ഒ എം എ സലാം, അബ്ദുറഹ്മാന്‍ ബാഖവി, നസറുദ്ദീന്‍ എളമരം, യാക്കൂബ്‌ കെ ആലുങ്ങല്‍, ഇ ഒ ഫൈസല്‍, സുലൈമാന്‍മാസ്റ്റര്‍, ജയപ്രകാശന്‍, അഷറഫ്‌ ഷിഫ, ഫാദര്‍ പൗലോസ്‌, അവറൊടി മുഹമമദ്‌ മാസ്‌റ്റര്‍, കെ മുഹമ്മദ്‌, ബഷീര്‍, സലീം കുറ്റിപ്പുറം തുടങ്ങിയവര്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ കെ മുഹമ്മദ്‌ ബഷീര്‍,കെ വി അബ്ദുല്‍ കരീം, കെ പി അബ്ദുല്‍ കരീം, പി കെ ബഷീര്‍, പഞ്ചിളി മുജീബ്‌ എന്നിവര്‍ സംബന്ധിച്ചു.