പൊമ്പിളെ ഒരുമൈയുടെ നിരാഹാരസമരം ആരംഭിച്ചു

munna-tea-plantation strike copyമൂന്നാര്‍: മൂന്നാറില്‍ പൊമ്പിളെ ഒരുമൈയുടെ നേതൃത്വത്തില്‍ നിരാഹാസമരം ആരംഭിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന ആര്‍ക്കുവേണമെങ്കിലും നിരാഹാരം അനുഷ്‌ഠിക്കാം. സമരരംഗത്തേക്ക്‌ വരുന്നതില്‍ നിന്നും ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തകര്‍ തൊഴിലാളികളെ തടയുകയും തിരിച്ചയക്കുകയുമാണെന്ന്‌ പൊമ്പിളൈ ഒരുമൈ ആരോപിച്ചു. തൊഴിലാളികളെ ഭീഷണപ്പെടുത്തുന്നതായും ആരോപണമുണ്ട്‌. അതെസമയം പോലീസില്‍ ഇക്കാര്യം അറിയിച്ചിട്ടും നടപടിയെടുക്കുമെന്ന്‌ പറയുന്നതല്ലാതെ ഇതുവരെ ഒന്നും ചെയ്‌തിട്ടില്ലെന്നും സമരക്കാര്‍ ആരോപിച്ചു.

ട്രേഡ്‌ യൂണിയനുകളും സമരരംഗത്തുണ്ട്‌. രണ്ട്‌ ഭാഗത്തായാണ്‌ ഇരു കൂട്ടരും സമരം നടത്തുന്നത്‌. എന്തൊക്കെ സംഭവിച്ചാലും സമരവുമായി മുന്നോട്ട്‌ പോകാനാണ്‌ തൊഴിലാളികളുടെ തീരുമാനം. സമരക്കാര്‍ക്ക്‌ പിന്തുണയുമായി കെ പി സി സി ജനറല്‍ സെക്രട്ടറി ലതിക സുഭാഷും മൂന്നാറില്‍ എത്തിയിട്ടുണ്ട്‌. ഇന്ന്‌ തൊഴിലാളികളോടൊപ്പം നിരാഹാരം അനുഷ്‌ഠിക്കുമെന്ന്‌ ലതിക സുഭാഷ്‌ വ്യക്തമാക്കി.

അതെസമയം സമരക്കാര്‍ക്കുനേരെയും മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ നേരെയും ആക്രമണം നടത്തിയവരെ ഇതുവരെ പിടികൂടാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല.