പൊന്‍ുണ്ടം സ്‌കൂളില്‍ പഠനസൗകര്യമില്ല ; വിദ്യാര്‍ത്ഥി നിരാഹാരസമരത്തില്‍

malappuram newsതിരൂര്‍ : പൊന്‍മുണ്ടം ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠിക്കാനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കണമെന്നാവിശ്യപ്പെട്ട്‌ നിരാഹരം നടത്തിവന്ന സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ പോലീസ്‌ തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക്‌ മാറ്റി. പ്ലസ്‌ വണ്‍ വിദ്യാര്‍ത്ഥി.യും പൊന്‍മുണ്ടം കുണ്ടില്‍ ഷുക്കറിന്റെ മകനുമായ ഷഹലാ(17) ആണ്‌ നിരാഹാരമമിരുന്നത്‌. ആശുപത്രിയിലും ഷഹല്‍ നിരാഹാരം തുടരുകയാണ്‌. തിങ്‌ഖളാഴ്‌ച രാവിലെ അധ്യയനം ആരംഭിച്ചപ്പോഴാണ്‌ സമരം തുടങ്ങിയത്‌.
സയന്‍സ്‌ വിഷയങ്ങളില്‍ പ്ലസ്‌ടു ബാച്ചുള്ള ഈ സ്‌കൂളില്‍ ലാബ്‌, ടോയ്‌ലെറ്റ്‌്‌ തുടങ്ങിയ അടിസ്ഥാനസൗകകര്യങ്ങള്‍ ഇല്ലെന്നു മാത്രമള്ള അധ്യാപകര്‍ക്ക്‌ ശമ്പളം നല്‍കിയിരുന്നത്‌ വിദ്യാര്‍ത്ഥി്‌കളില്‍ നിന്ന്‌ പിരിവെടുത്താണ്‌
സമരത്തിന്റെ രാണ്ടാം ദിവസം വിദ്യാര്‍ത്ഥിയുടെ ആരോഗ്യനിലെ വൈകീട്ടോടെ മോശമായതിനെ തുടര്‍ന്ന്‌ ശിശിക്ഷേമസമതി വിഷയത്തിലിടപെടുകയായിരുന്നു. തുടര്‍ന്ന ഇവരുടെ ശുപാര്‍ശ പ്രകാരം വിദ്യാരത്ഥിയെ ആശുപത്രിയിലേക്ക്‌ മാറ്റി. യാതൊരു ഉറപ്പും ലഭിക്കാതെ ഷഹലിനെ ആശുപത്രിയിലേക്ക്‌ മാറ്റിയതോട സ്ഥലത്ത്‌ സംഘര്‍ഷമുണ്ടായി. ഇതിനിടെ നാട്ടുകാരും വിദ്യാര്‍ത്ഥികളും റോഡുപരോധിച്ചു. പിന്നീട്‌ പോലീസുമായുള്ള ചര്‍ച്ചക്കെടുവിലാണ്‌ നാട്ടുകാര്‍ സമരമവസാനിപ്പിച്ചത്‌.

സമരത്തെ പിന്തുണച്ച്‌ കര്‍മ്മസമിതിയും , നാട്ടുകാരം രംഗത്തുണ്ട്‌. വിദ്യഭ്യാസമന്ത്രിക്കും സ്ഥലം എംഎല്‍എക്കും വിഷയത്തിലിടപെടണെന്ന്‌ ആവിശ്യപ്പെട്ടങ്ങിലും യാതൊരു ഗുണവുമുണ്ടായില്ലെന്ന്‌ നാട്ടകാര്‍ കുറ്റപ്പെടുത്തുന്നു.
ഷഹലിനെ ആശുപത്രിയില്‍ കെടി ജലീല്‍ എംഎല്‍എ സന്ദര്‍ശിച്ചു.