പൊന്‍മുടിയില്‍ 22 പേരുമായി മിനി ബസ് ഹെയര്‍പിന്‍വളവില്‍ നിന്ന് താഴേക്ക് മറിഞ്ഞു

തിരുവനന്തപുരം: പൊന്‍മുടിയില്‍ മിനിബസ് ഹെയര്‍പിന്‍വളവില്‍ നിന്ന് താഴേക്ക് മറിഞ്ഞു. 22 പേരാണ് ബസിലുണ്ടായിരുന്നത്. അപകടത്തില്‍ ബസിലുള്ളവര്‍ക്ക് നിസാര പരിക്കുകള്‍ മാത്രമെ പറ്റിയിട്ടുള്ളു. കല്ലാര്‍-പൊന്‍മുടി റൂട്ടിലെ നാലാം ഹെയര്‍പിന്‍ വളവിലാണ് അപകടം ഉണ്ടായത്.

അപകടത്തില്‍പ്പെട്ടവര്‍ അമരവിള സ്വദേശികളായിരുന്നു. പരുക്കുപറ്റിയവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.