പൊന്മള ജി.എം.യു.പി സ്‌കൂളില്‍ ഹിരോഷിമ ദിനമാചരിച്ചു

GMUPSCHOOL PONMALAമലപ്പുറം: ഹിരോഷിമ ദിനാചരണത്തിന്റെ ഭാഗമായി പൊന്മള മുട്ടിപ്പാലം ജി.എം.യു.പി സ്‌കൂളിലെ സാമൂഹ്യ ശാസ്‌ത്രം ക്ലബ്‌ വിദ്യാര്‍ത്ഥികള്‍ക്കായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.
വിദ്യാര്‍ത്ഥികള്‍ സമാധാനത്തിന്റെ പ്രതീകമായി ആയിരം സഡാക്കോ കൊക്കിനെ നിര്‍മ്മിച്ച്‌ പ്രദര്‍ശിപ്പിച്ചു.
പ്രാധാനാധ്യാപകന്‍ പി. സുരേഷ്‌ കുമാര്‍ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലികൊടുത്തു. സാമൂഹ്യ ശാസ്‌ത്രം ക്ലബ്‌ കണ്‍വീനര്‍ സുജിത, സ്‌കൂള്‍ ലീഡര്‍ അഞ്ചൂം ലസീഫ്‌ എന്നിവര്‍ നേതൃത്വം നല്‍കി.