പൊന്നാനി ചമ്രവട്ടം നഗരപാതയില്‍ അപകടങ്ങള്‍ പെരുകുന്നു

Untitled-1 copyകുറ്റിപ്പുറം:ഇടപ്പള്ളി,കോഴിക്കോട്‌, പൊന്നാനി റോഡുകള്‍ സംഗമിക്കുന്ന ചമ്രവട്ടത്ത്‌ അപകടങ്ങള്‍ പതിവാകുന്നു. അഞ്ച്‌ റോഡുകള്‍ സംഗമിക്കുന്ന ഈ നഗരത്തില്‍ പലഭാഗങ്ങളില്‍ നിന്നായി വാഹനങ്ങള്‍ അമിതവേഗതയില്‍ എത്തുന്നതും കൂട്ടിയിടിക്കുന്നതും പതിവായിരിക്കുകയാണ്‌. ചമ്രവട്ടം കുറ്റിപ്പുറം ദേശീയ പാത ഈ മാസം 22 നാണ്‌ ഉദ്‌ഘാടനം ചെയ്യുന്നത്‌. എന്നാല്‍ ഇപ്പോഴെ വാഹനങ്ങള്‍ സഞ്ചരിച്ച്‌ തുടങ്ങി.

ഒരാഴ്‌ചയ്‌ക്കുള്ളില്‍ ചെറുതും വലുതുമായി പത്തോളം വാഹനാപകടങ്ങളാണ്‌ ഇവിടെ ഉണ്ടായിരിക്കുന്നത്‌. ഇവിടെ സിഗ്നല്‍ ലൈറ്റ്‌ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.

ഇവിടെ അപകടങ്ങള്‍ ഒഴിവാക്കാന്‍ അടിയന്തിരമായി ട്രാഫിക്‌ പോലീസിനെ നിയമിക്കണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്‌.