പൊന്നമ്പലമേട്ടില്‍ മകരജ്യോതി നേരത്തെ

ശബരിമല:  ശബരിമലയിലും പരിസരത്തും ലക്ഷകണക്കിന് ഭക്തര്‍ നാളെ മകരജ്യോതി ദര്‍ശനത്തിന് കാത്തിരിക്കെ ഇന്ന് വൈകീട്ട് 6.50 ഓടെ രണ്ട് തവണ പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിഞ്ഞു.
അതോടെ നാളെ ജ്യോതി ദര്‍ശിക്കാന്‍ ശബരിമലയില്‍ വിരിവെച്ചിരിക്കുന്ന അയ്യപ്പഭക്തര്‍ കൂട്ട ശരണവിളികളോടെ ജ്യോതികണ്ട ഭാഗത്തേക്ക് കൈകൂപ്പിനിന്നു. മകരവിളക്ക് മഹോത്സവംനാളെയാണെന്നും

ഇന്ന് ദീപം തെളിഞ്ഞിട്ടില്ലെന്നുമുള്ള ദേവസ്വം ബോര്‍ഡിന്റെ അറിയിപ്പ് ഭക്തര്‍ ചെവികൊണ്ടില്ല. ഭക്തര്‍ ജ്യോതികാണാന്‍ നടത്തിയ തിക്കും തിരക്കും നിയന്ത്രിക്കാന്‍ പോലീസിന് ഏറെ പണിപ്പെടേണ്ടിവന്നു.

ദീപം തെളിയിക്കാനുള്ള അവകാശം തങ്ങളുടെതാണെന്ന വാദവുമായി രംഗത്തെത്തിയ മലയരയന്‍മാരെ പൊന്നമ്പലമേട്ടിലേക്ക് പോകുന്നത് ഇടുക്കി എസ് പിക്ക് പിറകെ പത്തനം തിട്ട എസ്പിയും വിലക്കി.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പി. ചന്ദ്രശേഖരന്‍ ഇരുജില്ലകളിലേയും എസ്പി മാര്‍ക്ക് നിര്‍ദേശം നല്‍കി.