പൊതു സ്ഥലത്ത് മൂത്രമൊഴിച്ചത് തടഞ്ഞ പെണ്‍കുട്ടിയെ വെടിവെച്ചുകൊന്നു.

ദില്ലി: ദക്ഷിണ ദില്ലിയിലാണ് ഈ അതിദാരുണമായ സംഭവം നടന്നത്. തങ്ങളുടെ വീടിനു മുന്നില്‍ പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്ത അമ്മയെയും മകളെയും അയല്‍വാസിയായ ജാവേദ് എന്ന ചെറുപ്പക്കാരന്‍ വെടിവെച്ചു. വെടിവെപ്പില്‍ മകള്‍ കൊല്ലപ്പെട്ടു.

ദില്ലി ഹസ്രത്ത് നിസാമുദീനിലെ ഇ-ബ്ലോക്കില്‍ താമസിക്കുന്ന ബിന്നോ എന്ന പെണ്‍കുട്ടിയും അമ്മയായ സദ്മാനി(40)യേയുമാണ് വെടിയേറ്റത്. തങ്ങളുടെ വീടിനു മുന്നില്‍ മൂത്രമൊഴിച്ച ജാവേദിനെ ചോദ്യംചെയ്തതിനാണ്് ഇയാളില്‍ ഇവരെ വെടിവെച്ചത്.

ഇയാളെ ചോദ്യം ചെയത അമ്മയെ ചീത്തപറയുന്നത് കേട്ട് വീട്ടില്‍ നിന്ന് പുറത്തേക്കിങ്ങിവന്നതായിരുന്നു മകള്‍. തുടര്‍ന്ന് ഇയാള്‍ നടത്തിയ വെടിവെപ്പില്‍ സദ്മാനിക്ക് ഒരു വെടിയും ബിന്നോയ്ക്ക് വയറ്റില്‍ രണ്ടുവെടിയും ഏല്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇവരെ എയിംസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവം നടന്നയുടനെ ഒളിവില്‍പോയ ഇയാളെ ഇതുവരെ പിടികൂടാനായിട്ടില്ല.