പൊതുമേഖല ബാങ്കുകളുടെ കുടിശ്ശിക പിരിക്കാന്‍ കൊട്ട്വേഷന്‍ സംഘം.

പരപ്പനങ്ങാടി : പരപ്പനങ്ങാടി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പൊതുമേഖലാ ബാങ്കില്‍ നിന്ന് വായ്പയെടുത്ത് ഗഡുക്കള്‍ തെറ്റിയവരെ അജ്ഞാത സംഘം വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായി പരാതി.

പരപ്പനങ്ങാടി എസ്ബിടിയുടെ ശാഖയില്‍ നിന്ന് വായ്പയെടുത്ത വ്യാപാരിക്കാണ് ഈ ദുരനുഭവം. തുടര്‍ന്ന് ബാങ്കില്‍ നേരിട്ടെത്തി അന്വേഷിച്ചപ്പോള്‍. സോണല്‍ ഓഫീസ് കുടിശിക പിരിക്കാന്‍ സ്വകാര്യ ഏജന്‍സികളെ അധികാരപ്പെടുത്തിയിരിക്കുകയാണെന്നും തങ്ങള്‍ക്കൊന്നും അറിയില്ലെന്നുമായിരുന്നു മറുപടി.

കമ്മീഷന്‍ വ്യവസ്ഥയിലാണത്രെ ബാങ്കുകള്‍ സ്വകാര്യ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി വായ്പതുക ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.