പൊണ്‍കള്‍ ഒരുമൈ പാര്‍ട്ടിക്ക്‌ സ്വന്തം കൊടി

penmakal orumai fagതൊടുപുഴ: പെണ്‍കള്‍ ഒരുമൈ പാര്‍ട്ടിക്ക്‌ സ്വന്തം കൊടിയായി. പെണ്‍കള്‍ ഒരുമൈ പ്രസിഡന്റ്‌ ലിസി സണ്ണിക്കും സെക്രട്ടറി രാജേശ്വരിക്കും പെണ്‍കള്‍ ഒരുമൈ നിയമോപദേഷ്ടാവ്‌ അഡ്വ.ബിജു പറയന്നിലം കൊടി കൈമാറി.

യോഗത്തില്‍ 16 ഡിവിനുകളില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ പങ്കെടുത്തു. പ്രസിഡന്റ്‌ ലിസി സണ്ണി അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ കൗസല്യ, സെക്രട്ടറി രാജേശ്വരി, ട്രഷറര്‍ സ്റ്റെല്ലാ മേരി, ഈശ്വരമൂര്‍ത്തി, ശ്രീലത, ഷീല, പാണ്ടിയമ്മാള്‍, സംഗീത, വേളാങ്കണ്ണി എന്നിവര്‍ സംസാരിച്ചു.