പൊണ്ണത്തടി കുറക്കാനുള്ള ഡ്രിങ്കുമായി പെപ്‌സി

ടോക്കിയോ : തടി കൂടുന്നത് പേടിച്ച് സോഫ്റ്റ്ഡ്രിങ്കുകള്‍ ഒഴിവാക്കുള്ള തടിയന്‍മാര്‍ക്കിതാ ഫാറ്റ് ഫ്രീ ഡ്രിങ്കുമായി പെപ്‌സിയെത്തുന്നു. ശരീരത്തിലടിയുന്ന കൊഴുപ്പിനെ തടയുന്നതിനൊപ്പം പൊണ്ണത്തടി കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

സാധാരണ നമുക്ക് ലഭിക്കുന്ന പെപ്‌സിയേക്കാള്‍ ഇതില്‍ മധുരത്തിന്റെയും കോണ്‍ സിറപ്പിന്റെയും അളവ് കുറവായിരിക്കും.
എലികളിലാണത്രെ പുതിയ പാനീയത്തെ കുറിച്ച് പഠനം നടന്നത്. ഈ പാനീയം കൊഴുപ്പ് വലിച്ചെടുത്ത് കൊളസ്‌ട്രോള്‍ കുറയ്ക്കുമെന്നാണ് കമ്പിനിയുടെ വാദം.

ജപ്പാനിലാണ് ഈ പാനീയം ആദ്യം വിപണിയിലെത്തുക. 150 യെന്‍ ആകും മാര്‍ക്കറ്റില്‍ ഫാറ്റ് ഫ്രീ പെപ്‌സിയുടെ വില.