പേസര്‍മാരുടെ പറുദീസയായി സിഡ്‌നി

സിഡ്‌നി: ‘അവശ്വസനീയം’ ഓസീസ് പേസര്‍മാര്‍ക്ക് മുന്നില്‍ ഏകദിന ക്രിക്കറ്റിനെഓര്‍മിപ്പിക്കുന്ന വിധത്തില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു. കളിച്ചത് 60 ഓവറുകള്‍ നേടിയത് 191 റണ്‍സ്.

പേസ് പടയെ പ്രതിരോധിക്കാന്‍ ശക്തിയില്ലാതായ ഇന്ത്യന്‍ നിരയില്‍ ആകെ തിളങ്ങിയത് ക്യാപ്‌ററന്‍ ധോണിയും നൂറാം സെഞ്ച്വറി കാത്തിരിക്കുന്ന സച്ചിന്‍ തെണ്ടുല്‍ക്കറും.

ടോസ് നേടിയ ധോണി ബാറ്റിംഗ് തെരഞ്ഞെടുത്തത് സച്ചിന്റെ ആത്മവിശ്വാസം കണ്ടിട്ടായിരിക്കണം. എന്നാല്‍ ക്യാപ്റ്റന്റെ തീരുമാനത്തിന് കനത്ത തിരിച്ചടി കിട്ടിയത് കണ്ടാണ് സിഡ്‌നിയില്‍ ആദ്യദിനം അവസാനിച്ചത്. പേസര്‍മാരെ വേണ്ടുവോളം തുണച്ച വിക്കറ്റില്‍ ബാറ്റ്‌സ്മാന്മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിച്ചു. എന്നാല്‍ സച്ചിനില്‍ ഏറെ ആത്മവിശ്വാസം പ്രകടമായി. നൂറാം സെഞ്ച്വറി നേടുമെന്ന് തോന്നിച്ച ഘട്ടത്തിലാണ് പാറ്റിംഗ്‌സണ്‍ വില്ലനായത്.

സച്ചിന്റെ 41 ഉം ധോണി വാലറ്റത്തെ കൂട്ടുപിടിച്ച 57 റണ്ണുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിന് തുണയായത്. പേസര്‍മാര്‍ വിളയാടിയ വിക്കറ്റില്‍ പാറ്റിംഗ്‌സണ്‍ 4 വിക്കറ്റ് നേടിയപ്പോള്‍ ഹില്‍ഫനാസും സിഡിലും 3 വിക്കറ്റ് വീതം നേടി.

തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ ഓസീസിനും കിട്ടി ഓര്‍ക്കാപ്പുറത്തുള്ള ‘അടി.’ സഹീര്‍ഖാന്‍ ഓപ്പണര്‍മാരുടെ അടക്കം ആദ്യ മൂന്ന് വിക്കറ്റുകള്‍ പിഴുത് ഓസ്്‌ട്രേലിയയെ ഞെട്ടിച്ചു. ആതിഥേയര്‍ 37 ന് 3 എന്ന നിലയിലേക്ക് കൂപ്പുകുത്തി. എന്നാല്‍ ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത പോണ്ടിംഗിനോടൊപ്പം ക്യാപ്റ്റന്‍ ക്ലാര്‍ക്കും ചേര്‍ന്നതോടെ ഓസീസ് കരുത്താര്‍ജ്ജിച്ചു. കളി നിര്‍ത്തുമ്പോള്‍ പോണ്ടിംഗും (44), ക്ലാര്‍ക്കും (47) പുറത്താവാതെ നില്‍ക്കുന്നുണ്ടെങ്കിലും ഓസീസിന് 75 റണ്‍സി്‌ന പിറകിലാണ്.

രണ്ടാം ദിവസം തുടക്കത്തില്‍ ഇന്ത്യയുടെ പേസര്‍മാര്‍ പിച്ചിന്റെ ആനുകൂല്യം മുതലെടുത്താന്‍ ആതിഥേയരെ വിഷമത്തിലാക്കാന്‍ കഴിഞ്ഞേക്കും. നൂറാം സെഞ്ച്വറി കാത്തിരിക്കുന്ന സച്ചിനുള്ള ആത്മവിശ്വാസം മറ്റുള്ളവരില്‍ ഉണ്ടെങ്കില്‍ ഇന്ത്യക്കാര്‍ ആഗ്രഹിക്കുന്നത് നടന്നേക്കാ.ം..