പെഷവാറില്‍ ബോംബ് സ്‌ഫോടനം; 15 മരണം.

ഇസ്ലാമാബാദ്: പെഷവാറില്‍ ബോംബാക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ 2 കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ മുപ്പതോളം പേര്‍ക്കു പരിക്കു പറ്റിയിട്ടുണ്ട്. രാവിലെ 11മണിയോടെ ബസ്സ് സ്റ്റോപ്പിനടുത്ത് നിര്‍ത്തിയിട്ട കാറില്‍ നിന്നാണ് ബോംബുസ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനത്തില്‍ നിരവധി വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും കേടുപാടു സംഭവിച്ചിട്ടുണ്ട്.
സംഭവത്തില്‍ പ്രധാനമന്ത്രി യൂസൂഫ് റാസാ ഗീലാനി അപലപിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.