പെര്‍ത്തിലുണ്ടാകുമോ നൂറാമന്‍?

ഓസ്ട്രല്യന്‍ പര്യടനത്തിലെ മൂന്നാം ടെസ്ടിനു വേദിയാകുന്നത്‌ പെര്‍ത്തിലെ വാക്കയാണ്. ക്രിക്കറ്റ്‌ ലോകം കാത്തിരിക്കുന്ന, ചരിത്രമാകാന്‍ പോകുന്ന ആ നൂറാം സെഞ്ച്വറി ഇവിടെയാകുമോ പിറന്നു വീഴുക? ആരാധകര്‍ അക്ഷമരാണ്!
കഴിഞ്ഞ മത്സരങ്ങളുമായി തട്ടിച്ചു നോക്കിയാല്‍ ഇവിടെ ചാന്‍സ് തീരെ കുറവാണ് താനും! പേസ് ബൌളിങ്ങിനെ വേണ്ടധിലധികം തുണക്കുന്ന പിച്ചില്‍ ഇന്ത്യന്‍ നിരക്കു ബാറ്റ് ചെയ്യുക ദുഷ്കരമാവും. പക്ഷെ, സച്ചിനെ സംബന്ധിച്ചിടത്തോളം പിച്ചിന്റെ സ്വഭാവത്തിന് പ്രാധാന്യമില്ല.
സെഞ്ചുറി കിട്ടിയില്ലെന്നെ ഉള്ളൂ. സച്ചിന്‍ അപാര ഫോമില്‍തന്നെയാണ്, അത് കൊണ്ട് തന്നെയാണ് പ്രതീക്ഷകള്‍ വാനോളമുയരുന്നതും!
കാത്തിരുന്നു കാണാം!!!