പെരുവന്താനം സംഘര്‍ഷം:ഇ എസ്‌ ബിജിമോള്‍ എംഎല്‍എക്കെതിരെ കേസെടുത്തു

Untitled-1 copyപെരുവന്താനം: നാട്ടുകാരുടെ സഞ്ചാര സ്വാതന്ത്ര്യം തടസപ്പെടുത്തി സ്ഥാപിച്ച ഗേറ്റ്‌ കോടതി സ്‌റ്റേയുടെ അടിസ്ഥാനത്തില്‍ പുനഃസ്ഥാപിക്കാന്‍ പെരുവന്താനം ട്രാവന്‍കൂര്‍ റബ്ബര്‍ ആന്റ്‌ ടീ എസ്റ്റേറ്റ്‌ അധികൃതരുടെ ശ്രമം ഇ എസ്‌ ബിജിമോള്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നാട്ടൂകാര്‍ തടഞ്ഞത്‌ സംഘര്‍ഷത്തിനിടയാക്കി. തെക്കേമലയിലെ ഗേറ്റ്‌ പൊളിച്ച്‌ മാറ്റിയ ആര്‍ഡിഒ നടപടിക്ക്‌ ഹൈക്കോടതി നല്‍കിയ സ്‌റ്റേയുമായെത്തിയാണ്‌ എസ്‌റ്റേറ്റ്‌ അധികൃതര്‍ ഗേറ്റ്‌ പുനഃസ്ഥാപിക്കാന്‍ ശ്രമിച്ചത്‌. ഇതിനെതിരെ എംഎല്‍എ ബിജിമോളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ രംഗത്തെത്തി.

നാട്ടുകാര്‍ റോഡ്‌ ഉപരോധിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന്‌ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന്‌ ബിജിമോള്‍ എംഎല്‍എയ്‌ക്കെതിരെ പെരുവന്താനം പോലീസ്‌ കേസെടുത്തു. കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെയാണ്‌ കേസെടുത്തത്‌.

എഡിഎമ്മിനെ താന്‍ തള്ളിയിട്ടില്ലെന്നും പ്രകോപിതരായ ആള്‍ക്കൂട്ടത്തില്‍ നിന്ന്‌ എഡിഎമ്മിനെ തള്ളിമാറ്റി രിക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നെന്നും ബിജിമോള്‍ പ്രതകരിച്ചു.

അതെസമയം സമരസമിതി നേതാക്കളുമായി മുഖ്യമന്ത്രി ഫോണില്‍ സംസാരിച്ചു. നാട്ടുകാര്‍ക്ക്‌ ദോഷകരമാകുന്ന രീതിയില്‍ സര്‍ക്കാര്‍ ഒന്നും ചെയ്യില്ലെന്നും ജില്ലാ കളക്ടറുമായി ആലോചിച്ച്‌ വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.