പെരുന്നാള്‍ നമസ്‌ക്കാരത്തിനിടെ പള്ളിയില്‍ സ്‌ഫോടനം;29 മരണം

Untitled-1 copyസന: യമനിലെ മുസ്ലിംപള്ളിയില്‍ ബലിപെരുന്നാള്‍ പ്രാര്‍ത്ഥനയ്‌ക്കിടെ ഉണ്ടായ ചാവേര്‍ ബോംബാക്രമണത്തില്‍ 29 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. സനയിലെ ഹൂതി ശിയ മുസ്ലീങ്ങളുടെ പള്ളിയിലാണ്‌ ആക്രമണ മുണ്ടായത്‌. പ്രാര്‍ത്ഥയ്‌ക്കായി പള്ളിയിലെത്തിയവരുടെ ഇടയിലുണ്ടായിരുന്ന രണ്ട്‌ പേരാണ്‌ ചാവേറായി പെട്ടിത്തെറിച്ചത്‌. ഇവര്‍ ശരീരത്തില്‍ ബോംബ്‌ ഒളിപ്പിച്ചുവെച്ചിരുന്നു.

സമര്‍പ്പണത്തിന്റെയും ത്യാഗത്തിന്റെയും ആഘോഷമായ ബലിപെരുന്നാള്‍ ദിനത്തില്‍ നടന്ന ഈ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ഐഎസ്‌ ആണ്‌ ആക്രണത്തിന്‌ പിന്നിലെന്നാണ്‌ പ്രാഥമിക നിഗമനം. സംഭവത്തെ തുടര്‍ന്ന്‌ സൗദി അറേബ്യയടക്കമുള്ള അറബ്‌ രാജ്യങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്‌.