പെരുന്നാളിനെ വരവേല്‍ക്കാന്‍ മലപ്പുറത്തെ മൈലാഞ്ചി മൊഞ്ചത്തികള്‍

mailanchiyidal malsaram 1മലപ്പുറം വലിയങ്ങാടി പുതിയ മാളിയെക്കല്‍ എ.എം.എല്‍.പി. സ്‌കൂളില്‍ പെരുന്നാളിനോടനുബന്ധിച്ച്‌ അമ്മമാര്‍ക്ക്‌ പത്തിരി പരത്തല്‍ മത്സരവും കുട്ടികള്‍ക്ക്‌ മൈലാഞ്ചിയിടല്‍ മത്സരവും നടത്തി. മൈലാഞ്ചിയിടല്‍ മത്സരം സീനിയര്‍ അധ്യാപിക കെ.വി. താഹിറ ഉദ്‌ഘാടനം ചെയ്‌തു. പത്തിരി പരത്തല്‍ മത്സരത്തില്‍ മുനീറ ഒന്നാംസ്ഥാനവും മൈലാഞ്ചിയിടല്‍ മത്സരത്തില്‍ റിന്‍ഷാന ഫെബിന്‍, നസിയ, അഞ്ചിമ എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന്‌ സ്ഥാനങ്ങളും നേടി. നസീബ, സലീന, ബിനീഷ, ആബിദ, ആയിശ എന്നിവര്‍ നേതൃത്വം നല്‍കി.