പെരിന്തല്‍മണ്ണയില്‍ വനിതാ ലേബര്‍ ബാങ്ക്‌

Story dated:Tuesday August 25th, 2015,06 17:pm
sameeksha sameeksha

perinthalmanna blockപെരിന്തല്‍മണ്ണ ബ്ലോക്കിന്‌ കീഴില്‍ മഹിളാ കിസാന്‍ സശാക്തികരണ്‍ പരിയോജനയുടെ (എം.കെ.എസ്‌.പി.) ഭാഗമായി നെല്‍കൃഷി പുനരുദ്ധാരണം ലക്ഷ്യമാക്കി ആരംഭിച്ച വനിതാ ലേബര്‍ ബാങ്കിന്റെ ഉദ്‌ഘാടനം നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മന്ത്രി മഞ്ഞളാം കുഴി അലി നിര്‍വഹിച്ചു. പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിലെ പാലൂര്‍ ഉണ്ണികൃഷ്‌ണപണിക്കരുടെ പാടശേഖരത്തില്‍ നടന്ന പരിപാടിയില്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കുന്നത്ത്‌ മുഹമ്മദ്‌ അധ്യക്ഷനായി.ലേബര്‍ ബാങ്കിലെ പരിശീലനം ലഭിച്ച 60 അംഗങ്ങളെയും അഞ്ച്‌ നടീല്‍ യന്ത്രങ്ങളും ഉപയോഗിച്ച്‌ 250 ഏക്കറില്‍ മുണ്ടകന്‍ നെല്‍കൃഷിയിറക്കും. നെല്‍കൃഷി സംബന്ധമായ ജോലികള്‍ ചെയ്യുന്നതിന്‌ പൊതുജനങ്ങള്‍ക്ക്‌ ഇവരുടെ സേവനം പ്രയോജനപ്പെടുത്താം. സി. അംബുജാക്ഷി, കുയിലന്‍ മുഹമ്മദലി, കെ.ഇ. ഹംസ ഹാജി, പകരതൊടി സമീറ, എന്‍. ഷറീന, കെ. സുഹ്‌റ, പാലൂര്‍ ഉണ്ണികൃഷ്‌ണ പണിക്കര്‍, എം.കെ. റഫീഖ, കെ.മൊയ്‌തുട്ടി എന്നിവര്‍ സംസാരിച്ചു.