പെന്‍ഷന്‍ സ്വകാര്യവല്‍ക്കരണം ചെറുക്കുക. കേന്ദ്ര ജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍

തിരൂര്‍ : കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ ഉദ്ധേശിക്കുന്ന പെന്‍ഷന്‍ സ്വകാര്യ വല്‍ക്കരണത്തിനെതിരെ കേന്ദ്രജീവനക്കാരുടെ കോണ്‍ഫെഡറേഷന്‍ രംഗത്തെത്തി. ഇതില്‍ പ്രതിഷേധിച്ച് ആഗസ്റ്റില്‍ പൊതു പണിമുടക്ക് നടത്താനാണ് തീരുമാനം.

തിരൂരില്‍ വെച്ച്‌നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവ. എംപ്ലോയിസ് ആന്റ് വര്‍ക്കേഴ്‌സ് 10-ാം സംസ്ഥാനസമ്മേളനത്തിലാണ് ഈ തീരുമാനം ഉണ്ടായത്. പ്രതിനിധി സമ്മേളനം സിഐടിയു അഖിലേന്ത്യ പ്രസിഡന്റ് എ.കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സമ്മേളനം ഇന്ന് സമാപിച്ചു.