പെന്‍ഷന്‍ പ്രായസമരം; ഇടതുയുവജനസംഘടനകളുടെ മാര്‍ച്ചില്‍ സംഘര്‍ഷം, ലാത്തിചാര്‍ജ്ജ്.

തിരു: സംസ്ഥാനത്ത് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ ആസ്ഥാനങ്ങളിലും ധര്‍ണ്ണ ചെയ്യാനെത്തിയ ഇടതുയുവജന സംഘടനകളുടെ മാര്‍ച്ചിനിടെ സംഘര്‍ഷം. തിരുവനന്തപുരത്തും ആലപ്പുഴയിലും പാലക്കാടും വയനാടും ലാത്തിച്ചാര്‍ജ്ജ്.

മാര്‍ച്ചിനിടെ കണ്ണീര്‍ വാതകവും ജലപീരങ്കിയും ഗ്രനേഡും ഉപയോഗിച്ചു.
ലാത്തിചാര്‍ജ്ജില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന ട്രഷറര്‍ സുനില്‍കുമാറിനും പാലക്കാട് സുഭാഷ് ചന്ദ്രനും പരിക്കേറ്റു. മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.