പെന്‍ഷന്‍ പ്രായം ഉയര്‍ത്താനനുവദിക്കില്ല; ഡി.വൈ.എഫ്.ഐ

പരപ്പനങ്ങാടി : പെന്‍ഷന്‍ പ്രായം ഉയര്‍ത്താന്‍ അനുവദിക്കില്ല, നിയമന നിരോധനം നിര്‍ത്തലാക്കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി ഫെബ്രുവരി 23 ന് നടത്തുന്ന കലക്ടറേറ്റ് മാര്‍ച്ചിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ടി. സത്യന്‍ നയിക്കുന്ന ജില്ലാ വാഹന പ്രചരണ ജാഥയ്ക്ക് പരപ്പനങ്ങാടിയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.