പെണ്‍വാണിഭം; സീരിയല്‍ നടി പിടിയില്‍

കണ്ണൂര്‍: പെണ്‍വാണിഭ സംഘത്തിലെ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സീരിയല്‍ നടി കണ്ണൂരില്‍ പിടിയില്‍. പിണറായി സ്വദേശി ഗ്രീഷ്മ(34)യാണ് പിടിയിലായത്. കണ്ണൂര്‍ നഗരത്തിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് യുവതി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പൊലീസ് പിടിയിലായത്.  ഫോണിലൂടെയാണ് ഇവര്‍ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്.

സീരിയല്‍ രംഗത്ത് പ്രവകര്‍ത്തിക്കുന്ന തനിക്കൊരു സഹായിയെ ആശ്യമുണ്ടെന്നും ചിലരോടൊപ്പം ഒന്ന് സഹകരിച്ചാല്‍ പതിനായിരങ്ങള്‍ ഒറ്റദിവസത്തിനുള്ളില്‍ ഉണ്ടാക്കാമെന്നും പ്രലോഭിപ്പിച്ചാണ് നടി ഇവരെ വിളിച്ചിരുന്നത്. താല്പര്യ മില്ലെന്ന് പറഞ്ഞിട്ടും നിരന്തരം വിളിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വിളിച്ച് എറണാകുളത്തേക്ക് പോകാന്‍ റെയില്‍വേസ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതെ തുടര്‍ന്ന് പെണ്‍കുട്ടി തന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

തുടര്‍ന്ന് വെള്ളിയാഴ്ച വൈകീട്ട് റെയില്‍വേസ്‌റ്റേഷനിലെത്തിയ ഗ്രീഷ്മയെ വനിതാ സെല്ലിലെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്ന് മൊഴിയെടുത്ത ശേഷം ഗ്രീഷ്മയെ ടൗണ്‍പോലീസിന് കൈമാറി.

വ്യഭിചാരത്തിന് പ്രേരിപ്പിച്ചതിനും പ്രലോഭിപ്പിച്ച് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിനുമാണ് കേസ്.

വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമാണ് ഗ്രീഷ്മ. ഭര്‍ത്താവുതന്നെയാണ് ജാമ്യമെടുക്കാനും മറ്റും ഹാജരായത്. മഴവില്‍ മനോരമയിലെ “ഇന്ദിര” എന്ന സീരിയലില്‍ അഭിനയിക്കുന്നുണ്ട്. ഏതാനും മലയാള സിനിമകളിലും ചെറുവേഷങ്ങള്‍ ചെയ്തിട്ടുണ്ട്.

നിര്‍ധന കുടുംബങ്ങളിലെ നിരവധി പെണ്‍കുട്ടികളെ ഇത്തരത്തില്‍ ഗ്രീഷ്മ സെക്സ് റാക്കറ്റിന്റെ വലയില്‍ എത്തിച്ചതായാണ് സൂചന. റാക്കറ്റിലെ മറ്റു കണ്ണികളെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരുന്നു.