പെണ്‍മക്കളെ പീഡിപ്പിച്ച പിതാവ് പിടിയില്‍

കടുത്തുരുത്തി: പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ച പിതാവ് പിടിയില്‍. ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് വെള്ളൂര്‍ കാരിക്കോട് വരാക്കുന്നു കോളനിയില്‍ പ്ലാത്തോട്ടത്തില്‍ ബിനുവിനെ അറസ്റ്റു ചെയതത്.

ഇയാള്‍ പത്തും പതിമൂന്നും വയസ്സുള്ള മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ചു വരികയായിരുന്നു. ഭാര്യ ഷിജിക്ക് നേരത്തെ ഭര്‍ത്താവ് മക്കളെ പീഡിപ്പിക്കുന്ന വിവരം അറിയാമായിരുന്നു. പുറത്താരോടെങ്കിലും ഈ വിവരം പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇയാള്‍ ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതെ തുടര്‍ന്ന് ഇവര്‍ സംഭവം ഒളിച്ചു വെക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വീട്ടിലെത്തിയ മുത്തശ്ശി ഈ കാര്യം മനസിലാക്കുകയും ഷിജിയോട് പരാതിനല്‍കാന്‍ ആവശ്യപ്പെടുകയുമായിരുന്നു. തുടര്‍ന്നാണ് ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തത്.