പെണ്‍കുട്ടിയെ കിട്ടിയില്ല; പ്രസവിച്ച ആണ്‍കുഞ്ഞിനെ മാതാവ്‌ കഴുത്തറുത്ത്‌ കൊലപ്പെടുത്തി

momഹൈദരബാദ്‌: പെണ്‍കുട്ടി ജനിക്കണമെന്ന്‌ ആഗ്രഹിച്ചു പക്ഷേ ജനിച്ചത്‌ ആണ്‍കുട്ടിയായിതിനാല്‍ മാതാവ്‌ നവജാത ശിശുവിനെ കഴുത്തറുത്ത്‌ കൊലപ്പെടുത്തി. പൂര്‍ണിമയെന്ന യുവതിയാണ്‌ തന്റെ 23 ദിവസം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഷേവിംഗ്‌ ബ്ലേഡ്‌ ഉപയോഗിച്ച്‌ കഴുകത്തറുത്ത്‌ കൊലുപ്പെടുത്തിയത്‌.

പൂര്‍ണിമയക്ക്‌ നേരത്തെ ജനിച്ചത്‌ രണ്ട്‌ ആണ്‍കുട്ടികളായിരുന്നു. മൂന്നാമത്തെ കുട്ടിയും ആണ്‍കുട്ടിയായതോടെ വ്യവസായിയായ തന്റെ ഭര്‍ത്താവിനോട്‌ കുഞ്ഞിനെ കുട്ടികളില്ലാത്തവര്‍ക്കോ ബന്ധുകള്‍ക്കോ കൊണ്ടുപോയിക്കൊടുക്കാന്‍ പൂര്‍ണിമ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വീട്ടുകാര്‍ ഇത്‌ എതിര്‍ത്തതോടെയാണ്‌ അവര്‍ കുഞ്ഞിനെ അപായപ്പെടുത്താന്‍ തീരുമാനിച്ചത്‌.

ചൊവ്വാഴ്‌ച രാത്രി കുഞ്ഞിനെ കള്ളന്‍മാര്‍ ആക്രമിക്കുകയും തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും പൂര്‍ണിമ ഭര്‍ത്താവിനോട്‌ പറഞ്ഞു. ഇതെ തുടര്‍ന്ന്‌ ഭര്‍ത്താവ്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ പൂര്‍ണിമയുടെ മൊഴിയില്‍ സംശയം തോന്നിയ പോലീസ്‌ വീണ്ടും ചോദ്യം ചെയ്‌്‌തപ്പോഴാണ്‌ സത്യം പുറത്തുവന്നത്‌. ഇവരെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.