പെണ്‍കുട്ടികള്‍ വഴിപിഴച്ച് പോകാതിരിക്കാന്‍ വിവാഹപ്രായം 16 ആക്കണം ; കാന്തപുരം

കോഴിക്കോട്: മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം കഴിക്കാനുള്ള പ്രകായം 16 ആക്കണമെന്ന് കാനന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍. പെണ്‍കുട്ടികള്‍ വഴിതെറ്റാതിരിക്കാന്‍ 16-ാം വയസ്സില്‍ തന്നെ കല്ല്യാണം കഴിപ്പികുകയാണ് നല്ലതെന്നും കാന്തപുരം പറഞ്ഞു.

16-ാം വയസ്സില്‍ നടക്കുന്ന വിവാഹം ശൈശവ വിവാഹമല്ലെന്നും മറ്റ് എല്ലാ മതക്കാര്‍ക്കും ഇത് സ്വീകരിക്കാമെന്നും അദേഹം പറഞ്ഞു.

ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആക്കിക്കൊണ്ടുള്ള സര്‍ക്കുലറുമായി ബന്ധപ്പെട്ടാണ് കാന്തപരുരത്തിന്റെ ഈ പ്രതികരണം. ഈ സര്‍ക്കുലര്‍ മാറ്റി ഇന്ന് പുതിയ സര്‍ക്കുലര്‍ നിലവില്‍ വന്നു.