പെട്രോളിന് 1.82 രൂപ വര്‍ദ്ധിപ്പിച്ചു

ദില്ലി: പെട്രോളിന് 1.82 രൂപ വര്‍ദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് വെള്ളിയാഴ്ച അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വന്നു. പ്രാദേശിക നികുതിയും വാറ്റും കൂടിയാകുമ്പോള്‍ നിരക്ക് വര്‍ദ്ധന ഇതിലും കൂടും. പെട്രോള്‍ വില ഒരു മാസത്തിനുള്ളില്‍ മൂന്നാം തവണയാണ് വര്‍ദ്ധിക്കുന്നത്. ജൂണ്‍ ഒന്നിന് ലിറ്ററിന് 75 പൈസയും ജൂണ്‍ 16 ന് 2 രൂപയും കൂട്ടിയിരുന്നു.

പെട്രോളിന്റെ വില വര്‍ദ്ധനവിന് പിന്നാലെ അടുത്ത ആഴ്ച ഡീസലിനും വില വര്‍ദ്ധിക്കുമെന്നാണ് സൂചന. ലിറ്ററിന് 50 പൈസ വര്‍ദ്ധിക്കാനാണ് സാധ്യത.

പെട്രോളിന്റെ പുതിയ വില ഇപ്രകാരം. മുംബൈ ലിറ്ററിന് 76.90 രൂപ, ദില്ലി 68.58 രൂപ, കൊല്‍ക്കത്ത 76.10 രൂപ, ചെന്നൈ 71.72 രൂപ.