പെട്രോളിന്​ 3.77ഉം ഡീസലിന്​ 2.91ഉം രൂപ കുറച്ചു

ന്യൂഡൽഹി: രാജ്യത്ത് പെട്രോൾ ലിറ്ററിന് 3.77ഉം ഡീസൽ ലിറ്ററിന് 2.91ഉം രൂപ കുറച്ചു. ആഗോള എണ്ണ വിപണിയിലെ വിലയിടിവ് ആധാരമാക്കിയാണ് രാജ്യത്ത് എണ്ണവില കുറച്ചതെന്ന് ഇന്ത്യൻ ഒായിൽ കോർപറേഷൻ അറിയിച്ചു.

പുതുക്കിയ വില വെള്ളിയാഴ്ച അർധരാത്രി മുതൽ പ്രാബല്യത്തിൽ വന്നു. ജനുവരി 16നാണ് അവസാനം പെട്രോൾ, ഡീസൽ വിലയിൽ അവസാനം മാറ്റം വന്നത്. അന്ന് പെട്രോളിന് 54 പൈസയും ഡീസലിന് 1.20 രൂപയും കൂടിയിരുന്നു.