പൃഥ്വി മാപ്പുപറഞ്ഞു. വാറന്റ് പിന്‍വലിച്ചു.

ദില്ലി: പകര്‍പ്പവകാശം ലംഘിച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനെതിരെ ദില്ലി ഹൈക്കോടതി പുറപ്പെടുവിച്ച സിവില്‍ വാറന്റ് പിന്‍വലിച്ചു.

കേസിലുള്‍പ്പെട്ട പൃഥ്വിയുടെയും, സംവിധായകന്‍ സന്തോഷ് ശിവന്റെയും, ഷാജി നടേശന്റെയും മാപ്പപേക്ഷയെ തുടര്‍ന്നാണ് വാറണ്ട് പിന്‍വലിച്ചത്.

ഉറുമിയിലെ ഹിറ്റായ ‘ആരോ നീ ആരോ’ എന്ന ഗാനത്തിന്റെ സംഗീതം കനേഡിയന്‍ സംഗീതജ്ഞ ലെറിന ഷെല്ലറ്റിന്റെ കരവാന്‍ നെശായി, ദി മെമ്മറി ഡാന്‍സ് എന്നിവയുടെ കോപ്പിയടിയാണെന്ന പരാതിയിലാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്.

കഴിഞ്ഞ സെപ്റ്റംബര്‍ 24 ന് കോടതി കേസ് പരിഗണിച്ചപ്പോള്‍ ഈ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ദീപക് ദേവ് മാത്രമാണ് കോടതിയില്‍ ഹാജരായത്. തുടര്‍ന്നാണ് ഹാജരാവാതിരുന്നവര്‍ക്ക് സിവില്‍ വാറണ്ട് പുറപ്പെടുവിച്ചത്.