പൂവാലന്‍മാകരുടെ ആണത്തത്തിന് ഷോക്കേല്‍ക്കും.

തമിഴ്‌നാട്: സ്ത്രീകളെ കാണുമ്പോള്‍ കണ്‍ട്രോള്‍ നഷ്ടപ്പെടുന്ന ആണുങ്ങള്‍ കരുതിയിരിക്കുക. ആണത്തം കാണിക്കാന്‍ എത്തുന്ന ആണുങ്ങളെ ഷോക്കടിപ്പിക്കുന്ന ഒരു യന്ത്രം കണ്ടെത്തിയിരിക്കുന്നു. തമിഴ്‌നാട്ടിലെ കലാശിലിംഗം സര്‍വകലാശാലയിലെ രണ്ടാം വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ത്ഥിയായ വി ആര്‍ മികണ്ഠനാണ് ഈ യന്ത്രം കണ്ടുപിടിച്ചിരിക്കുന്നത്.

കാണുമ്പോള്‍ മുടിയില്‍ കുത്തുന്ന ചെറിയ മുടിപ്പിന്‍ പോലെയോ മൊബൈല്‍ കവര്‍ പോലേയോ തോന്നുന്ന ഈ യന്ത്രം തങ്ങളെ ഇപദ്രവിക്കുന്നവരുടെ ദേഹത്ത് ഒന്ന് തട്ടിച്ച് ഒരു ബട്ടണ്‍ അമര്‍ത്തുകയെ വേണ്ടു ആള്‍ അടിമുടി അല്പനേരത്തേക്ക് മരവിച്ച് പോകും. മാത്രമല്ല ആളുടെ ശരീരത്തില്‍ യന്ത്രം തട്ടിച്ച ഉടന്‍ തന്നെ യന്ത്രത്തില്‍ നിന്ന് ഉച്ചത്തിലുള്ള ബീപ് ശബ്ദം പുറപ്പെടുവിക്കുകയും ചെയ്യും 20 മീറ്റര്‍ ചുറ്റളവില്‍ ഈ ശബ്്ദം കേള്‍ക്കുകയും ചെയ്യാം. ‘ലേഡീസ് സേഫ്റ്റി ഷോക്കര്‍’ എന്നാണ് ഈ ഉപകരണത്തിന്റെ പേര്.

150 രൂപ ചിലവുവരുന്ന ഈ ഉപകരണത്തിന് റീച്ചാര്‍ജ്ജ് ചെയ്യാവുന്ന മൂന്ന് വോള്‍ട്ട് ബാറ്ററിയാണുള്ളത്. കൂടാതെ സൗരോര്‍ജ്ജത്തിലും ഇത് റീചാര്‍ജ്ജ് ചെയ്യാം.

സ്ത്രീകള്‍ക്കെതിരെ വര്‍ദ്ധിച്ചുവരുന്ന അധിക്രമങ്ങള്‍ തടയാന്‍ തന്നാലാകുന്ന തരത്തില്‍ എന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായപ്പോഴാണ് ഈ ഉപകരണം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തിയതും അതില്‍ വിജയിക്കാന്‍ കഴിഞ്ഞതുമെന്ന് മണികണ്ഠന്‍ പറഞ്ഞു.