പൂരപ്പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി

പരപ്പനങ്ങാടി: പൂരപ്പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. പൂരപ്പുഴ പാലത്തിന്‌ പടിഞ്ഞാറ്‌ ഭാഗത്തായാണ്‌ നാലുദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തിയത്‌.

ഞായറാഴ്‌ച ഉച്ചയോടെയാണ്‌ വെള്ളത്തില്‍ കമിഴ്‌ന്നു കിടക്കുന്ന നിലയില്‍ നാട്ടുകാര്‍ മൃതദേഹം കണ്ടത്‌. 55 വയസ്സ്‌ പ്രായം തോന്നിക്കുന്നയാളുടേതാണ്‌ മൃതദേഹം. 170 സെന്റീമീറ്റര്‍ നീളവും തടിച്ച ശരീരപ്രകൃതവുമാണ്‌. മഞ്ഞനിറത്തിന്‌ സമാനമായ പാന്റും വെള്ളയില്‍ കറുത്ത വരയുള്ള ഷര്‍ട്ടുമാണ്‌ വേഷം. ഷര്‍ട്ടിന്റെ കോളറില്‍ പിക്കാസോ ഫാഷന്‍ എന്ന്‌ പ്രിന്റ്‌ ചെയ്‌തിട്ടുണ്ട്‌.

പരപ്പനങ്ങാടി പോലീസ്‌ ഇന്‍ക്വസ്‌റ്റ്‌ നടത്തി മൃതദേഹം കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ മോര്‍ച്ചറിയിലേക്ക്‌ മാറ്റി. അന്യസംസ്ഥാന തൊഴിലാളിയാണെന്ന്‌ സംശയമുണ്ട്‌്‌.