പുസ്തക പൂജയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൂജാരി അറസ്റ്റില്‍.

തൃക്കരിപ്പൂര്‍: ക്ഷേത്രത്തില്‍ വിജയദശമിയോടനുബന്ധിച്ച് പുസ്തക പൂജയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ക്ഷേത്ര പൂജാരി അറസ്റ്റില്‍. ഇടയിലക്കാട് ഭൂവനേശ്വരിക്ഷേത്രത്തിലെ പൂജാരിയായ ആലപ്പുഴ സ്വദേശി ഗിരീശനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച പകല്‍ 2 മണിക്കാണ് പൂജ ചെയ്ത പുസ്തമെടുക്കാനെത്തിയ 7-ം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി വീട്ടിലെത്തി ബന്ധുക്കളെ വിവരമറിയിച്ചതോടെയാണ് വിഷയത്തില്‍ പോലീസ് ഇടപെട്ടതും അറസ്റ്റ് നടന്നതും.