പുല്ലുമേട് ദുരന്തത്തിന് ഒരാണ്ട്; മകരജ്യോതി ദര്‍ശനം നാളെ

വണ്ടിപെരിയാര്‍:  ശബരിമല പുല്ലുമേട് ദുരന്തം നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു. കഴിഞ്ഞവര്‍ഷം പുല്ലുമേട്ടില്‍ മകരജ്യോതി ദര്‍ശനത്തിനെത്തിയ ഭക്തര്‍ തിക്കിലുംതിരക്കിലും പെട്ട് ദാരുണമായി മരണപ്പെട്ടിരുന്നു. 102 പേരാണ് മരണമടഞ്ഞത്. നൂറിലധികം പേര്‍ക്ക് പരിക്കുപറ്റിയിരുന്നു.
ഈ വര്‍ഷത്തെ മകരജ്യോതി ദര്‍ശനം നാളെയാണ്. മകരജ്യോതി ദര്‍ശനത്തിനായി പതിനായിരക്കണക്കിനു ഭക്തര്‍ പുല്ലുമേട്ടിലും ശബരിമലയിലും ക്യാമ്പ് ചെയ്യുകയാണ്. ആവശ്യമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടന്ന് ദേവസം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.