‘പുര പദ്ധതി’ ജയറാം രമേശ് ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി:  തിരൂരങ്ങാടി പഞ്ചായത്തില്‍ നടപ്പാക്കുന്ന ‘പുര പദ്ധതി’ , ഉദ്ഘാടനം 24ന് പരിസ്ഥിതി വകുപ്പു മന്ത്രി ജയറാം രമേശ് നിര്‍വ്വഹിക്കും. ഗ്രാമത്തിലെ ജീവിതനിലവാരം ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ എ.പി.ജെ.അബ്ദുള്‍ കലാം വിഭാവനം ചെയ്ത പദ്ധതിയാണ ‘പുര’. 114 കോടി രൂപയുടെ വികസനപദ്ധതിയാണ് പുര. സംസ്ഥാനത്ത് തൃശ്ശുരിലെ തളിക്കുളം

പഞ്ചായത്താണ് പുര നടപ്പാക്കുന്ന ആദ്യ പഞ്ചായത്ത്.

 

ഗ്രാമങ്ങളില്‍ എല്ലാവര്‍ക്കും ശുദ്ധജലം നല്‍കുന്ന പദ്ധതി, ഗ്രാമീണറോഡുകളുടെ നിര്‍മ്മാണം, അഴുക്കുചാല്‍ നിര്‍മ്മാണം, ഖരമാലിന്യ സംസ്‌കരണം, സ്‌കില്‍ ഡവലപ്പമെന്റ് കേന്ദ്രങ്ങള്‍, തെരുവ് വിളക്കുകള്‍, മാംസസംസ്‌കരണം, കോള്‍ഡ് സ്‌റ്റോറേജ് സംവിധാനം, ഐ.സി.യു. നവീകരണം, സ്‌കൂളുകളുടെ നവീകരണം, നാളികേര സംസ്‌കരണ യൂണിറ്റ്, ബസ്സ് ടെര്‍മിനല്‍ കം ഷോപ്പിംങ് കോംപ്ലക്‌സ് ക്ലബ് എന്നിവയാണ് പദ്ധതിയില്‍ നടപ്പാക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍.

പുര പദ്ധതി നടപ്പിലാക്കുന്നത് പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ ഇന്‍കെലാണ്.