പുര ; പദ്ധതിക്കൊപ്പം വിവാദങ്ങളും വളരുന്നു

തിരൂങ്ങാടി : പുര പദ്ധതിയുമായി മുന്നോട്ടു പോകുന്ന ഗ്രാമപഞ്ചായത്തിനും സര്‍ക്കാരിനും എതിരെ തുടക്കത്തിലേ വിമര്‍ശനം ഉയരുകയാണ്. പൊതുവെ രാഷ്ട്രീയ ശാന്തമായി തിരൂരങ്ങാടിയില്‍ സ്വാഗതസംഘ സംഘാടകസമിതി രൂപീകരണമാണ് പുതിയ എതിര്‍പ്പുയര്‍ത്തുന്നത്. എതിര്‍പ്പിന്റെ തീവ്രതയും വരും നാളില്‍ വര്‍ദ്ധിപ്പിക്കുമെന്ന മുന്നറിയിപ്പുമായി നാഷണല്‍ ലീഗ്, പി.ഡി.പി, എസ്.ഡി.പി.ഐ തുടങ്ങിയ സംഘടനകള്‍ രംഗത്തു വരുന്നുണ്ട്. സ്വാഗതരൂപീകരണവുമായി തയ്യാറെടുപ്പ് നടത്തിയ മുസ്ലീം ലീഗ് രാഷ്ട്രീയവിരോധം കാണിച്ചുവെന്നാണ് ഐ.എന്‍.എല്‍ ആരോപിക്കുന്നത്. നിയമസഭാപ്രാതിനിധ്യമില്ലാത്ത ഘടകകക്ഷികളായ സി.എം.പിക്കും ബി.ജെ.പിക്കും ജെ.എസ്.എസിനും സ്വാഗതസംഘകമ്മറ്റിയില്‍ പ്രാതിനിധ്യം നല്‍കിയത് ഐ.എന്‍.എല്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ചെറിയൊരു താളപ്പിഴ വലിയൊരു രാഷ്ട്രീയ സമരത്തിന് വേദിയാകും എന്നു മാത്രമല്ല പുര പദ്ധതി വിഹിതമായ നൂറ്റിപതിനാലു കോടി രൂപ വിനിയോഗിക്കുന്ന രണ്ട് പഞ്ചായത്തുകളില്‍ ഒന്നു മാത്രമാണ് തിരൂരങ്ങാടി എന്നതും നാടിന് അഭിമാനമേകുന്ന വാര്‍ത്തകളാണ്.