പുത്തുപ്പള്ളിയില്‍ വീട്‌ പൂര്‍ണമായി കത്തിനശിച്ചു

home fir copyതിരൂര്‍: പുതുപ്പള്ളി നമ്പ്രത്ത്‌ വീട്‌ പൂര്‍ണമായും കത്തിനശിച്ചു. പുനലൂര്‍ കണ്ടസ്വാമിയുടെ വീടാണ്‌ ബുധനാഴ്‌ച രാവിലെ പൂര്‍ണമായി കത്തിനശിച്ചത്‌. രാവിലെ ആറ്‌ മണിയോടെയാണ്‌ തീപിടുത്തമുണ്ടായത്‌. വീട്ടുകാര്‍ രാവിലെ ഉണര്‍ന്ന സമയത്താണ്‌ വീട്ടിന്‌ മുകളില്‍ നിന്ന്‌ പുക ഉയരുന്നത്‌ കണ്ടത്‌. ഉടന്‍തന്നെ വീട്ടുകാര്‍ പുറത്തിറങ്ങിയതിനാല്‍ വന്‍ദുരന്തം ഒഴിവാകുകയായിരുന്നു.

തീപുടുത്തത്തില്‍ ഐഡന്റിറ്റികാര്‍ഡ്‌, റേഷന്‍കാര്‍ഡ്‌, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍, പാസ്‌ബുക്ക്‌, വീട്ടുപകരണങ്ങള്‍, വസ്‌ത്രങ്ങള്‍, വീട്ടില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപ, നാല്‌പവന്‍ സ്വര്‍ണം തുടങ്ങിയവ പൂര്‍ണമായും കത്തിനശിച്ചിരുന്നു.

ഷോട്ട്‌ സര്‍ക്യൂട്ടാണ്‌ അപകട കാരണമെന്നാണ്‌ വിവരം.