പുത്തന്‍ വാഗ്ദാനവുമായ് ‘ബ്രിയോ സെഡാന്‍’

2013 കാര്‍ പ്രേമികള്‍ക്ക് പുത്തന്‍ വാഗ്ദാനവുമായാണ് ഹോണ്ടയെത്തുന്നത്. അതെ, ഒത്തിരി പുതുമയോടെയും മനോഹാരിതയോടെയും ഒരു കാര്‍ എന്നതിനുള്ള ഉത്തരവുമായണ് ഇത്തവണ ഹോണ്ട തങ്ങളുടെ ഏറ്റവും പുതിയ മോഡലായ ‘ബ്രിയോ സെഡാ’നുമായ്‌ എത്തുന്നത്‌.

കമ്പനിയുടെ തായ്‌ലന്റ് വെബ്‌സൈറ്റിലാണ് ബ്രിയോ സെഡാനിന്റെ ആദ്യ മോഡനിന്റെ ചിത്രം കമ്പിനി പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ഡീസല്‍, പെട്രോള്‍ എഞ്ചിനുകളോടെയും വിദേശ വിപണിയില്‍ പെട്രോള്‍ എഞ്ചിനോടെയുമായിരിക്കും ഈ മോഡല്‍ പുറത്തിറങ്ങാനിരിക്കുന്നത് എന്നാണ് ലഭ്യമായിട്ടുള്ള വിവരം്. മറ്റൊരു പ്രത്യേകത എന്നത് ചെറുകാറുകള്‍ക്കുള്ള എക്‌സൈസ് തീരുവ ഇളവ് നേടേണ്ടതിനാല്‍ എന്‍ജിന്‍ വലുപ്പം 1,500 സിസിയില്‍ താഴെ മാത്രമായിരിക്കും.

ബ്രിയോ സെഡാന് നാലു മീറ്ററില്‍ താഴെ മാത്രമാണ് നീളം. കൂടാതെ ഇതിന്റെ ബൂട്ട് സ്‌പേസും വളരെ കൂടിയതാണ്.

എന്തായാലും ഈ പുത്തന്‍ ബ്രിയോ ഇന്ത്യന്‍ നിരത്തുകളെ കീഴടക്കുമെന്നു തന്നെയാണ് കമ്പനിയുടെ വിശ്വാസം.