പുത്തന്‍പീടികയില്‍ വീണ്ടും കാറപകടം.

പരപ്പനങ്ങാടി : പരപ്പനങ്ങാടി താനൂര്‍ റോഡില്‍ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. ബുധനാഴ്ച രാത്രിയില്‍ തിരൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ആള്‍ട്ടോ കാര്‍ പുത്തന്‍പീടിക യജഞമൂര്‍ത്തി മന്ദിരത്തിനു മുന്‍വശത്തിലുള്ള മരത്തിലിടിച്ച് തകര്‍ന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് അപകട കാരണമെന്ന് കരുതുന്നു. കാറിലുണ്ടായിരുന്നവര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

കഴിഞ്ഞദിവസം ഈ അപകടമുണ്ടായതിന് 100 മീറ്റര്‍ അകലെയാണ് വ്യാപാരി കാറിടിച്ച് മരിച്ചത്.