പുതിയ സേവന നികുതികള്‍ നിലവില്‍ വന്നു

Story dated:Monday June 1st, 2015,12 00:pm


downloadപുതിയ സേവന നികുതി നിരക്കുള്‍ ഇന്ന്‌ മുതല്‍ നിലവില്‍ വന്നു. മൊബൈല്‍ നിരക്കുകള്‍. ബാങ്കിംഗ്‌ ഇന്‍ഷുറന്‍സ്‌, ടൂര്‍ ഓപ്പറേറ്റേര്‍സ്‌, നിര്‍മ്മാണ രംഗം തുടങ്ങിയ മേഖലകളിലാണ്‌ വര്‍ദ്ധിപ്പിച്ച സേവന നികുതി നിരക്കുകള്‍ ബാധകമാകുക. നികുതി വര്‍ദ്ധനവിലൂടെ രണ്ട്‌ ലക്ഷം കോടി രൂപയുടെ അധിക വരുമാനമാണ്‌ കേന്ദ്രം ലക്ഷ്യമിടുന്നത്‌.

റെയില്‍വേ യാത്രാ-ചരക്ക്‌ കൂലിയും ഇന്ന്‌ മുതല്‍ വര്‍ദ്ധിക്കും. 4.2 ശതമാനം സേവന നികുതി വര്‍ദ്ധിപ്പിച്ചതിലൂടെയാണ്‌ ട്രെയിന്‍ യാത്രാ-ചരക്ക്‌ കൂലി വര്‍ദ്ധിക്കുക. എസി ചെയര്‍കാര്‍, ഫസ്റ്റ്‌ ക്ലാസ്‌ എന്നിവയില്‍ നിരക്ക്‌ വര്‍ദ്ധന ബാധകമാണ്‌.

സ്ലീപ്പര്‍, ജനറല്‍ ടിക്കറ്റുകള്‍ക്ക്‌ നിരക്ക്‌ വര്‍ദ്ധനയില്ല. ഇക്കഴിഞ്ഞ ധന ബജറ്റിലാണ്‌ കേന്ദ്രമന്ത്രി അരുണ്‍ ജയ്‌റ്റ്‌ലി സേവന നികുതി 14 ശതമാനമാക്കി ഉയര്‍ത്തിയത്‌.