പുതിയ പാര്‍ട്ടി പ്രഖ്യാപനം ഒരുമാസത്തിനകം;നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കും;ഇറോം ഷര്‍മിള

irom-sharmilaദില്ലി: പുതിയ രാഷട്രീയ പാര്‍ട്ടി ഒരുമാസത്തിനകം പ്രഖ്യാപിക്കുമെന്നും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഇറോം ഷര്‍മിള. ദില്ലിയില്‍ നിന്ന് മണിപ്പൂരിലേക്ക് തിരിച്ചെത്തിയാല്‍ ഉടന്‍തന്നെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന് അവര്‍ പറഞ്ഞു.

ഒറ്റയ്ക്ക് മത്സരിച്ച് അധികാരത്തില്‍ വാരന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അടുത്ത സുഹൃത്താണെന്നും അദേഹത്തിന്റെ പൂര്‍ണ പിന്തുണ ഉണ്ടെന്നും ഇറോം പറഞ്ഞു. മണിപ്പൂരിലെ ജനങ്ങളാണ് തന്റെ കരുത്തെന്ന് ഇറോം അടിയുറച്ച് വിശ്വസിക്കുന്നു.

അഫ്‌സ പിന്‍വലിക്കുന്നതിനായി ലോകത്തെ മുഴുവന്‍ സത്രീകളുടെയും പിന്തുണ ഇറോം അഭ്യര്‍ത്ഥിച്ചു. മനോരമ ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.