പുതിക്കിപ്പണിത റോഡ് വെട്ടിപ്പൊളിച്ചു.

ചേളാരി: കോടികള്‍ മുടക്കി പുതുക്കിപ്പണിത ചേളാരി- ചെട്ടിപ്പടി റോഡ് ജലവകുപ്പധികൃതര്‍ വെട്ടിപ്പൊളിച്ചു. ചെട്ടിപ്പടി കുപ്പിവളവ് ഭാഗത്താണ് സംഭവം് നടന്നത്. അഞ്ചരക്കോടി രൂപ മുടക്കി നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ റോഡാണ് പണികഴിഞ്ഞ് ഒരാഴ്ച്ചയ്ക്കുള്ളില്‍ വെട്ടിപ്പൊളിച്ചത്.

വാട്ടര്‍ അതോറിറ്റിക്ക് പൈപ്പ് ലൈനിന്റെ അറ്റകുറ്റ പണികള്‍ക്കു വേണ്ടി റോഡ് പൊളിക്കുന്നതിന് ചേളാരി എന്‍എച്ച് റോഡുവിഭാഗമാണ് അനുമതി കൊടുത്തത്. റോഡ്പണിക്ക് മുന്‍പ് പൈപ്പലൈന്‍ മാറ്റി സ്ഥാപിക്കാതെ റോഡുപണി പൂര്‍ത്തിയായ ശേഷം റോഡ് വെട്ടിപ്പൊളിക്കുന്നതിനാല്‍ വന്‍ നഷ്ട്മാണ് സര്‍ക്കാറിനുണ്ടാകുന്നത്.

ഇതിനു പിന്നാലെ ചിലസ്വകാര്യ ടെലിക്കോം കമ്പനികളും റോഡുകീറാന്‍ ഒരുങ്ങുകയാണെന്നാണ് അറിവ്.