പുട്ടിനെതിരെ ഡ്രൈവര്‍മാര്‍ മോസ്‌കോ വളഞ്ഞു.

വാഹനങ്ങളുമായെത്തിയ നൂറുകണക്കിന് ഡ്രൈവര്‍മാരാണ് പുട്ടിന്‍
രാജിവെക്കണമെന്നാവശ്യപ്പെട്ട് റാലി നടത്തിയത്.

മൂന്നാഴ്ച്ചയ്ക്കുള്ളില്‍ മോസ്‌കോയില്‍ നടക്കുന്ന രണ്ടാമത്തെ ഓട്ടോറാലിയാണിത്.

വെള്ളബലൂണുകളും നാടകളും കെട്ടി അലങ്കരിച്ച വാഹനങ്ങളാണ് റാലിയില്‍ അണിനിരന്നത്. നിരവധി പ്രശസ്തര്‍ റാലിയില്‍ പങ്കെടുത്തു. മാര്‍ച്ച് നാലിനാണ് റഷ്യയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.