പീഡിപ്പിക്കാന്‍ ശ്രമിച്ചയാളുടെ നാവ് 17കാരി കടിച്ചുമുറിച്ചെടുത്തു.

ദില്ലി : തന്നെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാവിന്റെ നാക്ക് 17 കാരി കടിച്ചെടുത്തു. ഉത്തര്‍പ്രദേശിലാണ് സംഭവം നടന്നത്. 27 കാരനായ കൈലാസ് ബഹലി എന്ന യുവാവ് 17 കാരിയായ പെണ്‍കുട്ടിയെ തന്റെ വീട്ടിലേക്ക് വലിച്ചിഴച്ച്‌കൊണ്ടുപോയി ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ ഈ പ്രതിരോധം.

ബസാല്‍ത്സംഗ ശ്രമത്തിനിടെ പെണ്‍കുട്ടിയുടെ മുഖത്തേക്ക് നാവ് നീട്ടിയ ഇയാളുടെ നാക്ക് പെണ്‍കുട്ടി കടിക്കുകയായിരുന്നു. ഇയാള്‍ വേദനകൊണ്ട് അലറി വിളിച്ചെങ്കിലും പെണ്‍കുട്ടി വിട്ടില്ല. കരച്ചില്‍കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോഴേക്കും ഇയാളുടെ നാവിന്റെ കഷ്ണം അറ്റ് വീണിരുന്നു. പിന്നീട് നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലാക്കി.

പോലീസ് ഇയാള്‍ക്കെതിരെ പീഡനശ്രമത്തിന് കേസെടുത്തു.