പി.സി ജോര്‍ജ് വിളിച്ചു ശെല്‍വരാജിനെ

ശെല്‍വരാജിന്റെ രാജിയില്‍ തനിക്ക് പങ്കില്ലെന്ന് പി.സി ജോര്‍ജ് ആവര്‍ത്തിക്കുന്നതിനിടെ പിസി ജോര്‍ജ് ശല്‍വരാജിന്റെ പി.എ യുമായി സംസാരിച്ചതിന്റെ ടെലഫോണ്‍ കാള്‍ലിസ്റ്റ് രേഖകള്‍ പുറത്തുവന്നു.

മാര്‍ച്ച് 4-ാം തിയ്യതി രണ്ടുതവണ ശല്‍വരാജ് പി.സി ജോര്‍ജിനെ വിളിച്ചതിന്‍െയും 6-ാം തിയ്യതി വൈകീട്ട് 4 മണിക്കും അര്‍ദ്ധരാത്രി 12 മണിക്കും പി.സി ജോര്‍ജ് ശെല്‍വരാജിന്റെ പി.എ രഘുവിനെ വിളിച്ചതിന്റെയും രേഖകളാണ് ഒരു മലയാള ദൃശ്യമാധ്യമം പുറത്ത് വിട്ടത്. അര്‍ദ്ധരാത്രിയിലെ കാളിന് 53 രൂപയാണ് ബിഎസ്എന്‍എല്‍ രേഖകളില്‍ നിരക്കായി കാണുന്നത്. ഇതിനുശേഷം 9-ാം തിയ്യതിയാണ് ശെല്‍വരാജ് രാജിവച്ചത്.

ഇതോടെ ശെല്‍വരാജിന്റെ രാജിയില്‍ ഇടനിലക്കാരനായി നിന്ന് പി.സി.ജോര്‍ജ് രാഷ്ട്രീയ കുതിര കച്ചവടം നടത്തിയെന്ന ഇടതുപക്ഷത്തിന്റെ ആരോപണം ശക്തിപ്പെടുത്തുന്ന തെളിവുകളാണ് പുറത്ത് വന്നത്.