പി രാജീവന്‍ സ്ഥാനാര്‍ത്ഥിയാകമമെന്നാവശ്യപ്പെട്ട്‌ തൃപ്പുണിത്തുറയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രകടനവും പോസ്‌റ്ററുകളും

_FL17_P_RAJEEV__MP_2357984gകൊച്ചി:  മുന്‍ എംപിയും സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയുമായ പി രാജീവന്‍ സ്ഥാനാര്‍ത്ഥിയാകമമെന്നാവശ്യപ്പെട്ട്‌ തൃപ്പുണിത്തുറയില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രകടനവും പോസ്‌റ്ററുകളും .പി രാജീവിനു വേണ്ടി മണ്ഡലത്തില്‍ പലയിടത്തും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പ്രവര്‍ത്തകരുടെ ആവശ്യം സംസ്ഥാന നേതൃത്വം അവഗണിക്കുന്നതായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു.

സിപിഐമ്മിന്റെ എറണാകുളം ജില്ലയിലെ ഭൂരിഭാഗം സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് ധാരണയായെങ്കിലും തൃപ്പൂണിത്തുറയുടേയും കളമശേരിയുടേയും കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പി രാജീവ് തൃപ്പൂണിത്തുറയില്‍ മത്സരിക്കണമെന്നാണ് സെക്രട്ടേറിയേറ്റില്‍ ഭൂരിഭാഗം അംഗങ്ങളും വാദിച്ചത്. നിലവിലെ ജില്ലാസെക്രട്ടറി പി രാജീവിന് മത്സരിക്കാന്‍ സംസ്ഥാനക്കമ്മിറ്റി അനുവാദം നല്‍കിയിരുന്നില്ല. രാജീവല്ലെങ്കില്‍ മണ്ഡലത്തില്‍ സിപിഐഎം സംസ്ഥാനക്കമ്മിറ്റിയംഗം കെ ചന്ദ്രന്‍പിള്ള വേണമെന്നും സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ആവശ്യമുന്നയിച്ചിട്ടുണ്ട്. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റായ പി വാസുദേവന്‍ മത്സരിക്കണമെന്ന ആവശ്യവുമായാണ് സെക്രട്ടേറിയേറ്റിലെ മറ്റൊരു വിഭാഗം രംഗത്തെത്തിയത്.

കൊച്ചിയില്‍ ഏരിയാസെക്രട്ടറിയായ കെജെ മാക്‌സി, തൃക്കാക്കരയില്‍ ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെഎന്‍ ഉണ്ണികൃഷ്ണന്‍, ആലുവയില്‍ ഏരിയാ സെക്രട്ടറി വി സലിം, വൈപ്പിന്‍ മണ്ഡലത്തില്‍ സംസ്ഥാനക്കമ്മിറ്റിയംഗവും മുന്‍ മന്ത്രിയുമായ എസ് ശര്‍മ്മ, പെരുമ്പാവൂരില്‍ നിലവിലെ എംഎല്‍എ സാജുപോള്‍, പിറവത്ത് മുന്‍ എംഎല്‍എ എംജെ ജേക്കബ്, എറണാകുളത്ത് ജില്ലാക്കമ്മിറ്റിയംഗം എം അനില്‍കുമാര്‍ എന്നിവരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് സെക്രട്ടറിയേറ്റ് യോഗം അംഗീകാരം നല്‍കി. കുന്നത്തുനാട് മണ്ഡലത്തില്‍ അഭിഭാഷകയും ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ അഡ്വ. ഷൈജി ശിവജി മത്സരത്തിനിറങ്ങും. തൃക്കാക്കരയില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സെബാസ്റ്റ്യന്‍ പോളാണ് ഇടതുസ്ഥാനാര്‍ത്ഥി. ഈ ആഴ്ച തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.